26 December Thursday

നൂറിൽ രണ്ടടിച്ച്‌ കെയ്‌ൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


ലണ്ടൻ
ഇംഗ്ലണ്ട്‌ കുപ്പായത്തിൽ നൂറാംമത്സരത്തിന്‌ ഇറങ്ങിയ ഹാരി കെയ്‌നിന്‌ ഇരട്ടഗോൾ. നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ഫിൻലൻഡിനെതിരെയാണ്‌ നേട്ടം. രാജ്യാന്തര ഫുട്‌ബോളിൽ 68 ഗോളായി. ഇംഗ്ലണ്ട്‌ 2–-0ന്‌ ജയിച്ചു. 

മറ്റൊരു മത്സരത്തിൽ ജർമനിയും നെതർലൻഡ്‌സും 2–-2ന്‌ പിരിഞ്ഞു. ടിയാനി റെയ്‌ൻഡേഴ്‌സിലൂടെ ഡച്ചാണ്‌ ലീഡ്‌ നേടിയത്‌. ജർമനിക്കായി ഡെനിസ്‌ ഉണ്ടാവ്‌ തിരിച്ചടിച്ചു. പിന്നാലെ ജൊഷ്വ കിമ്മിച്ച്‌ ലീഡൊരുക്കുകയും ചെയ്‌തു. ഇടവേളയ്‌ക്കുശേഷം ഡെൻസെൽ ഡംഫ്രീസ്‌ ഡച്ചിന്‌ സമനില നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top