22 December Sunday

യുണൈറ്റഡിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


ലണ്ടൻ
ഇടക്കാല പരിശീലകൻ റൂഡ്‌ വാൻ നിസ്റ്റൽറൂയിക്കുകീഴിൽ അവസാന മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ ജയം. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ലെസ്റ്റർ സിറ്റിയെ മൂന്നുഗോളിന്‌ തോൽപ്പിച്ചു. ബ്രൂണോ ഫെർണാണ്ടസും അലെയാേന്ദ്രോ ഗർണാച്ചോയും ലക്ഷ്യംകണ്ടു. മറ്റൊന്ന്‌ വിക്ടർ ക്രിസ്റ്റ്യൻസെന്റെ പിഴവായിരുന്നു.

എറിക്‌ ടെൻ ഹാഗിനെ പുറത്താക്കിയശേഷമാണ്‌ സഹപരിശീലകനും മുൻതാരവുമായ നിസ്റ്റൽറൂയിക്ക്‌ യുണൈറ്റഡ്‌ താൽക്കാലിക ചുമതലയേൽപ്പിച്ചത്‌. പിന്നാലെ റൂബെൻ അമോരിമിനെ പുതിയ കോച്ചായി പ്രഖ്യാപിക്കുകയും ചെയ്‌തു. അമോരിം ഇപ്‌സ്വിച്ച്‌ ടൗണിനെതിരായ 24ന്‌ നടക്കുന്ന മത്സരത്തിൽ സ്ഥാനമേൽക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top