23 December Monday

അഷ്ഫാക്കിനും ഇവാനയ്‌ക്കും പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

    
കൊച്ചി
കേരള സ്‌പോർട്സ് ജേർണലിസ്റ്റ്‌ അസോസിയേഷന്റെ മികച്ച അത്‌ലീറ്റുകൾക്കുള്ള യു എച്ച് സിദ്ദിഖ് സ്‌മാരക അവാർഡ് തിരുവനന്തപുരം ജി വി രാജയിലെ മുഹമ്മദ് അഷ്ഫാക്കിനും പി ടി ബേബി സ്‌മാരക അവാർഡ് തലശേരി സായി താരം ഇവാന ടോമിക്കും. 5000 രൂപയും ട്രോഫിയുമാണ് അവാർഡ്.  
ഐ എം വിജയൻ അവാർഡുകൾ സമ്മാനിച്ചു. ഗ്രൂപ്പ് മീരാൻ ഡയറക്ടർ അയിഷ തനിയ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ്‌ സ്‌റ്റാൻ റയാൻ, സെക്രട്ടറി സി കെ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. പി ഐ ബാബു ചെയർമാനും ഡോ. ജിമ്മി ജോസഫ്, സ്റ്റാൻ റയാൻ എന്നിവർ ചേർന്ന  സമിതിയാണ് അവാർഡുകൾ നിർണയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top