22 December Sunday

വിൻഡീസിന്‌ 
സമനില

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


പോർട്ട്‌ ഓഫ്‌ സ്‌പെയ്‌ൻ
ദക്ഷിണാഫ്രിക്ക–-വെസ്റ്റിൻഡീസ്‌ ഒന്നാംക്രിക്കറ്റ്‌ ടെസ്റ്റ്‌ സമനിലയിൽ അവസാനിച്ചു. മഴ തടസ്സപ്പെടുത്തിയ കളിയിൽ 298 റൺ വിജയലക്ഷ്യം പിന്തുടർന്ന കരീബിയക്കാർ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 201 റണ്ണിൽ അവസാനിപ്പിച്ചു. തുടക്കം തകർന്ന വിൻഡീസിനെ അലിക്‌ അതാനസെയും (92) ജാസൺ ഹോൾഡറുമാണ്‌ (31) കരകയറ്റിയത്‌. രണ്ട്‌ ഇന്നിങ്‌സുകളിലുമായി എട്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ദക്ഷിണാഫ്രിക്കൻ സ്‌പിന്നർ കേശവ്‌ മഹാരാജാണ്‌ കളിയിലെ താരം. സ്‌കോർ: ദക്ഷിണാഫ്രിക്ക 357 & 173/3 ഡി, വിൻഡീസ്‌ 233 & 201/5. പരമ്പരയിലെ അവസാന ടെസ്റ്റ്‌ വ്യാഴാഴ്‌ച തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top