22 November Friday

ഐഎസ്‌എൽ ഫുട്‌ബോൾ : സെമിക്കായി മുംബൈയും ചെന്നൈയിനും

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020


കൊച്ചി
ഐഎസ്‌എൽ ഫുട്‌ബോൾ അവസാനഘട്ടത്തിൽ. മൂന്ന്‌ ടീമുകൾ സെമി ഫൈനൽ ഉറപ്പിച്ചപ്പോൾ ഒരു സ്ഥാനത്തിനായി പോര്‌ മുറുകി. എഫ്‌സി ഗോവ, എടികെ, ബംഗളൂരു എഫ്‌സി ടീമുകളാണ്‌ സെമിയിൽ പ്രവേശിച്ചത്‌. മുംബൈ സിറ്റിയും ചെന്നൈയിൻ എഫ്‌സിയുമാണ്‌ നാലാം ടീമാകാനുള്ള തയ്യാറെടുപ്പിൽ. നിലവിൽ നാലാമതുള്ള മുംബൈക്ക്‌ ഒരു കളി ബാക്കിനിൽക്കേ 26 പോയിന്റാണ്‌. ചെന്നൈയിനാകട്ടെ മൂന്ന്‌ കളി ശേഷിക്കേ 22ഉം.

പ്രാഥമികഘട്ടത്തിൽ അവശേഷിക്കുന്നത്‌ ഒമ്പത്‌ മത്സരങ്ങൾ മാത്രം. 25ന്‌ അരങ്ങേറുന്ന നോർത്ത്‌ ഈസ്റ്റ്‌ ‐ ചെന്നൈയിൻ പോരോടെ ഒന്നാംഘട്ടം അവസാനിക്കും. രണ്ട്‌ പാദങ്ങളിലായി നടക്കുന്ന സെമി 29, മാർച്ച്‌ 1, 7, 8 തീയതികളിലാണ്‌. 14ന്‌ ഫൈനലും അരങ്ങേറും. വേദികൾ തീരുമാനമായിട്ടില്ല.

ഇരുപത്തൊന്നിന്‌ ചെന്നൈയിനുമായാണ്‌ മുംബൈയുടെ അവസാന കളി. ജയം അനിവാര്യം. തോറ്റാൽ സെമി വാതിലുകൾ അടയും. ചെന്നൈയിനും കടുപ്പമാണ്‌. മുംബൈയെ കൂടാതെ ശക്തരായ എടികെയുമായും നോർത്ത്‌ ഈസ്റ്റുമായുമാണ്‌ ശേഷിക്കുന്ന കളികൾ. മൂന്നിലും ജയിച്ചാൽ പട്ടികയിൽ മൂന്നാമതായി സെമിയിൽ കടക്കും. മുംബൈയെ കീഴടക്കിയാൽ ശേഷിക്കുന്ന രണ്ടിൽ ഒന്ന്‌ ജയിച്ചാലും അവസാന നാലിൽ എത്തും. മറിച്ചായാൽ തിരിച്ചടിയാകും. മുംബൈയും ചെന്നൈയിനും എല്ലാ കളികളും തോൽക്കുകയും ശേഷിക്കുന്ന രണ്ട്‌ മത്സരങ്ങൾ നേടുകയും ചെയ്‌താൽ ഒഡിഷ എഫ്‌സി കടക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top