22 December Sunday

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ പാലക്കാടിന്‌ കിരീടം

ജിജോ ജോർജ്‌Updated: Monday Oct 14, 2024



തേഞ്ഞിപ്പലം
സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ പാലക്കാട്‌ ജേതാക്കളായി. തുടർച്ചയായ ആറാംതവണയാണ്‌ പാലക്കാടിന്റെ നേട്ടം (340 പോയിന്റ്‌). 258.25 പോയിന്റുമായി തിരുവനന്തപുരം രണ്ടാമതായി. മലപ്പുറം (257) മൂന്നാമതും എറണാകുളം (208.75) നാലാമതുമായി.

അണ്ടർ 20 ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ അർജുൻ പ്രദീപ്‌ (52.01 സെ.) മീറ്റ്‌ റെക്കോഡിട്ടു. 400 മീറ്ററിലും അർജുൻ  റെക്കോഡ്‌ നേടി.അണ്ടർ 20 വിഭാഗം ആൺകുട്ടികളുടെ ഡിസ്‌കസ്‌ ത്രോയിൽ കാസർകോടിന്റെ കെ സി സെർവാൻ (50.42 മീറ്റർ) റെക്കോഡിട്ടിരുന്നു. മീറ്റിലാകെ ആറ്‌ റെക്കോഡുകൾ പിറന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top