14 November Thursday

പ്രിയ ആദ്യ 
പ്രോ–ലൈസൻസ്‌ വനിതാ കോച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


കൊച്ചി
മലയാളിയായ ഡോ. പി വി പ്രിയ ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‌ബോൾ പരിശീലന ലൈസൻസായ എഎഫ്‌സി (ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ) പ്രോ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കോച്ചായി. നിലവിൽ ഇന്ത്യൻ വനിതാടീമിന്റെ സഹപരിശീലകയാണ്‌. മലയാളികളായ ടി ജി പുരുഷോത്തമൻ, ഷമീൽ ചെമ്പകത്ത്‌ എന്നിവർക്കും ഈ ഉന്നത ലൈസൻസ്‌ ലഭിച്ചു. നിലവിൽ ബിനോ ജോർജിനുമാത്രമാണ്‌ കേരളത്തിൽ  പ്രോ–-ലൈസൻസ്‌ ഉണ്ടായിരുന്നത്‌. ഐഎസ്‌എൽ ഉൾപ്പെടെ ഏഷ്യയിലെ ഏല്ലാ ലീഗുകളിലുമുള്ള ടീമുകളെ പരിശീലിപ്പിക്കാൻ ഇതോടെ ഈ പരിശീലകർക്ക്‌ സാധ്യമാകും.

കണ്ണൂർ മാടായി സ്വദേശിയായ പ്രിയ, ഇന്ത്യയുടെ അണ്ടർ 14, 17 ടീമുകളെ പരിശീലിപ്പിച്ചു. വനിതാ ലീഗിൽ ഗോകുലം കേരളയെ ജേതാക്കളാക്കിയ പരിശീലകയാണ്‌. ഫിസിക്കൽ എഡ്യുക്കേഷനിൽ ഡോക്ടറേറ്റ്‌ നേടിയിട്ടുണ്ട്‌.  മുൻ ഗോൾകീപ്പറായ പുരുഷോത്തമൻ, തൃശൂർ സ്വദേശിയാണ്‌;  നിലവിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹപരിശീലകൻ. കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയപ്പോൾ സഹപരിശീലകനായിരുന്നു. മലപ്പുറത്തുകാരനായ ഷമീൽ, ഹൈദരാബാദ്‌ എഫ്‌സിയുടെ സഹപരിശീലകനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top