23 December Monday

യൂറോപ ലീഗ്‌ ; യുണൈറ്റഡിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024


പിൽസെൻ
പിന്നിട്ടുനിന്നശേഷം റാസ്‌മസ്‌ ഹോയിലണ്ടിന്റെ ഇരട്ടഗോളിൽ ജയം പിടിച്ച്‌ മാഞ്ചസ്റ്റർ യുണൈറ്റഡ്‌. യൂറോപ ലീഗ്‌ ഫുട്‌ബോളിൽ ചെക്ക്‌ ക്ലബ്‌ വിക്‌ടോറിയ പിൽസെനെ 2–-1നാണ്‌ തോൽപ്പിച്ചത്‌. മാറ്റേയ്‌ വിദ്രയാണ്‌ ആതിഥേയർക്ക്‌ ലീഡ്‌ നൽകിയത്‌. എന്നാൽ, വൈകാതെ ഹോയിലണ്ട്‌ അവതരിച്ചു. ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ചു യുണൈറ്റഡ്‌. മറ്റ്‌ മത്സരങ്ങളിൽ ടോട്ടനം ഹോട്‌സ്‌പർ 1–-1ന്‌ റേഞ്ചേഴ്‌സിനോട്‌ സമനില വഴങ്ങി. ലാസിയോ 3–-1ന്‌ അയാക്‌സിനെ വീഴ്‌ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top