23 December Monday

ലക്ഷ്യക്ക്‌ ജയം; ഇന്ത്യ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


മനില
ഏഷ്യ ബാഡ്‌മിന്റൺ ടീം ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സെമിയിൽ കടന്നു. ഇതോടെ മെഡൽ ഉറപ്പായി. തായ്‌ലൻഡിനെതിരായ ക്വാർട്ടർ ഫൈനലിൽ രണ്ട്‌ കളി തോറ്റശേഷം മൂന്നെണ്ണം ജയിച്ചാണ്‌ ഇന്ത്യ മുന്നേറിയത്‌.

കിഡംബി ശ്രീകാന്തും സായ്‌ പ്രണീതും സിംഗിൾസിൽ തോറ്റു. ലക്ഷ്യ സെൻ സിംഗിൾസിൽ ജയിച്ച്‌ പ്രതീക്ഷ നൽകി. അടുത്ത രണ്ട്‌ ഡബിൾസ്‌ മത്സരങ്ങൾ ജയിച്ചാണ്‌ സെമിയിലേക്കുള്ള കുതിപ്പ്‌. എം ആർ അർജുൻ–-ധ്രുവ്‌ കപില സഖ്യവും ചിരാഗ്‌ ഷെട്ടി–-ശ്രീകാന്ത്‌ സഖ്യവും ജയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top