19 September Thursday

ഡയമണ്ട് ലീഗ് ; സാബ്‌ലേ 
ഒമ്പതാമത്

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024


ബ്രസൽസ്
ഡയമണ്ട് ലീഗ് ഫൈനലിൽ ആദ്യമായി ഇറങ്ങിയ ഇന്ത്യയുടെ ഒളിമ്പ്യൻ അവിനാഷ് സാബ്‌ലേ മങ്ങി. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഒമ്പതാംസ്ഥാനത്തായി. 12 അത്‌ലീറ്റുകളാണ് അണിനിരന്നത്.

ദേശീയ റെക്കോഡുകാരനായ സാബ്‌ലേ എട്ടു മിനിറ്റ് 17.09 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. കെനിയയുടെ അമോസ് സെറം അപ്രതീക്ഷിത വിജയിയായി. മൊറോക്കോയുടെ ഒളിമ്പിക് ചാമ്പ്യൻ സോഫിയാനി എൽ ബക്കലിയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി. സാബ്‌ലേ ഈ വർഷം രണ്ടു ഡയമണ്ട് ലീഗുകളിലാണ് പങ്കെടുത്തത്. പാരിസിൽ ആറാമതെത്തി. എട്ടു മിനിറ്റ് 09.91 സെക്കൻഡിൽ ദേശീയ റെക്കോഡും കുറിച്ചു. സിലെസിയ ലീഗിൽ പതിനാലാമതായി. രണ്ടു മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്കിങ്ങിൽ 14–-ാംസ്ഥാനത്തായിരുന്നു. 12 പേർക്കാണ് ഫൈനലിലേക്ക് യോഗ്യത. നാല് പേരുടെ പിന്മാറ്റം സാബ്‌ലേക്ക് അവസരമൊരുക്കി. എന്നാൽ, പാരിസ് ഒളിമ്പിക്സിൽ 11–-ാംസ്ഥാനം നേടിയ സമയത്തിന് അടുത്തെത്താൻ സാധിച്ചില്ല. തുടക്കംമുതൽ ഇരുപത്തൊമ്പതുകാരൻ ഏറെ പിറകിലായിരുന്നു. ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ് ഫൈനലിലെത്തിയ മറ്റൊരു ഇന്ത്യൻ താരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top