ഹൈദരാബാദ് > അട്ടിമറിയോടെ സന്തോഷ് ട്രോഫി ഫുട്‌ബോളിന് തുടക്കം. നിലവിലെ ചാമ്പ്യൻമാരായ സർവീസസിനെ മണിപ്പുർ ഒരു ഗോളിന് വീഴ്‌ത്തി. പരിക്കുസമയം പ്രതിരോധക്കാരൻ ഷുൻജൻതാൻ റഗൂയിയുടെ ഹെഡർ ഗോളിലാണ് വടക്കുകിഴക്കൻ ശക്‌തികളുടെ ജയം.
സർവീസസിനെതിരെ രണ്ടാംപകുതിയിൽ മണിപ്പുർ നിയന്ത്രണം ഏറ്റെടുത്തു. മുന്നേറ്റത്തിൽ പത്തൊമ്പതുകാരൻ എൽ ടി ലൗലി പട്ടാള പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. 87–-ാം മിനിറ്റിൽ ലൗലി ഗോൾ നേടിയെങ്കിലും ഓഫ് സൈഡായി. സർവീസസ് നിരയിൽ മലയാളി പ്രതിരോധതാരം സി പ്രദീഷും മുന്നേറ്റതാരങ്ങളായ രാഹുൽ രാമകൃഷ്‌ണനും വി ജി ശ്രേയസും ഇടംപിടിച്ചു.
മറ്റൊരു മത്സരത്തിൽ ആതിഥേയരായ തെലങ്കാനയും രാജസ്ഥാനും ഓരോ ഗോളടിച്ച് പിരിഞ്ഞു. തെലങ്കാന പ്രതിരോധത്തിൽ മലയാളിതാരം കെ ജാബിർ കളിച്ചു. 32 തവണ ചാമ്പ്യൻമാരായ ബംഗാൾ അരങ്ങേറ്റം ഗംഭീരമാക്കി. ജമ്മു കശ്--മീരിനെ 3–1ന് തകർത്തുവിട്ടു. ആദ്യപകുതി രണ്ട് ഗോളിന് മുന്നിലായിരുന്നു ബംഗാളുകാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..