19 December Thursday

സി കെ നായിഡു ട്രോഫി ; വരുണിന്‌ സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024


കൽപ്പറ്റ
സി കെ നായിഡു ട്രോഫി ക്രിക്കറ്റിൽ തമിഴ്‌നാടിനെതിരെ കേരളത്തിന്‌ മികച്ച തുടക്കം. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തിൽ നടക്കുന്ന കളിയുടെ ആദ്യദിനം മൂന്നിന്‌ 199 റണ്ണാണ്‌ നേടിയത്‌. വെളിച്ചക്കുറവുമൂലം കളി നേരത്തേ നിർത്തുകയായിരുന്നു. വരുൺനായനാരുടെ സെഞ്ചുറിയാണ്‌ ആദ്യദിനത്തിലെ സവിശേഷത.  204 പന്തിൽ വരുൺ 113 റണ്ണുമായി ക്രീസിലുണ്ട്‌. 12 ഫോറും ഒരു സിക്‌സും  ഇന്നിങ്‌സിൽ ഉൾപ്പെട്ടു.  67 റണ്ണുമായി കാമിൽ അബൂബക്കറാണ്‌ കൂട്ട്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top