23 December Monday

ഉദയകുമാർ 
പുരസ്‌കാരം അശ്വൽ റായിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024


കൊച്ചി
മുൻ ഇന്ത്യൻ ക്യാപ്‌റ്റനായിരുന്ന കെ ഉദയകുമാറിന്റെ സ്‌മരണാർഥം തിരുവനന്തപുരം വോളി ക്ലബ്‌ ഏർപ്പെടുത്തുന്ന മികച്ച വോളി താരത്തിനുള്ള പുരസ്‌കാരം അശ്വൽ റായിക്ക്‌.  50,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

കർണാടകക്കാരനായ അശ്വൽ പ്രൈം വോളി ലീഗിൽ കൊൽക്കത്ത തണ്ടർബോൾട്ടിന്റെ ക്യാപ്‌റ്റനായിരുന്നു. 2022ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. അണ്ടർ 20 വിഭാഗത്തിലുള്ള മികച്ച  താരത്തിനുള്ള ഡാനിക്കുട്ടി ഡേവിഡ്‌ പുരസ്‌കാരം കാസർകോടുകാരൻ അക്ഷയ്‌ പ്രകാശിനാണ്‌. 10,000 രൂപയും ഫലകവും ഉൾപ്പെട്ടതാണ്‌ പുരസ്‌കാരം. മുൻ ഇന്ത്യൻ താരം ജിമ്മി ജോർജിന്റെ ഓർമദിനമായ നവംബർ 30ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top