22 December Sunday

ജയം തുടർന്ന്‌ ബാഴ്‌സ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


മാഡ്രിഡ്‌
സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ അജയ്യരായി ബാഴ്‌സലോണ. ജിറോണയെ 4–-1ന്‌ മുക്കി തുടർച്ചയായ അഞ്ചാംജയം കുറിച്ചു. കൗമാരക്കാരൻ ലമീൻ യമാൽ ഇരട്ടഗോൾ നേടിയപ്പോൾ ഡാനി ഒൽമോ, പെഡ്രി എന്നിവരും ലക്ഷ്യം കണ്ടു. ക്രിസ്റ്റ്യൻ സ്റ്റുവാനി ജിറോണയുടെ ആശ്വാസം കണ്ടു. അത്‌ലറ്റികോ മാഡ്രിഡ്‌ മൂന്ന്‌ ഗോളിന്‌ വലെൻസിയയെ കീഴടക്കി. കോംണാർ ഗല്ലാഗെർ, ഒൺട്വോയ്‌ൻ ഗ്രീസ്‌മാൻ, ജൂലിയൻ അൽവാരെസ്‌ എന്നിവർ ഗോളടിച്ചു. 15 പോയിന്റുമായി ബാഴ്‌സയാണ്‌ ലീഗിൽ ഒന്നാമത്‌. അത്‌ലറ്റികോ (11) രണ്ടും നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്‌  (11) മൂന്നുംസ്ഥാനത്താണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top