27 December Friday

ദേശീയ സബ് ജൂനിയർ ഫുട്ബോൾ ; കേരളത്തിന് 
ജയവും 
തോൽവിയും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


നീമച്ച് (മധ്യപ്രദേശ്)
ദേശീയ സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ സെമിയിൽ കേരളം തോറ്റു. ഒഡിഷ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. മൂന്ന് കളിയിൽ 22 ഗോളടിച്ച് ഗ്രൂപ്പ് ജേതാക്കളായി സെമിയിലെത്തിയ കേരളത്തിന് ഒഡിഷയ്‌ക്കെതിരെ മുന്നേറ്റം സാധ്യമായില്ല.

ബംഗളൂരുവിൽ നടക്കുന്ന ആൺകുട്ടികളുടെ ടൂർണമെന്റിൽ ജാർഖണ്ഡിനെ മൂന്നു ഗോളിന് തോൽപ്പിച്ചു. കെ വി ആലേഖ്, എൻ അമർ അസീം, കെ ജഗൻ കൃഷ്ണ എന്നിവർ ഗോളടിച്ചു. ആദ്യ കളിയിൽ മണിപ്പൂരിനോട് ഒന്നിനെതിരെ നാല് ഗോളിന് തോറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top