18 October Friday

പാകിസ്ഥാന്‌ 
മേൽക്കൈ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024


മുൾട്ടാൻ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ മികച്ച പ്രകടനവുമായി പാകിസ്ഥാൻ. രണ്ടാംദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ടിനെ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 239 റണ്ണിൽ ഒതുക്കി. പാകിസ്ഥാൻ ഒന്നാം ഇന്നിങ്‌സിൽ 366 റണ്ണാണ്‌ എടുത്തത്‌. ഇംഗ്ലണ്ട്‌ 127 റൺ പിറകിലാണ്‌. സെഞ്ചുറിയുമായി ഓപ്പണർ ബെൻ ഡക്കറ്റ്‌ (114) ഇംഗ്ലീഷുകാർക്ക്‌ നല്ല തുടക്കമാണ്‌ നൽകിയത്‌. 211/2 എന്ന നിലയിൽനിന്ന്‌ വേഗത്തിൽ വിക്കറ്റ്‌ നഷ്ടമായി. നാല്‌ വിക്കറ്റുമായി സ്‌പിന്നർ സാജിദ്‌ ഖാൻ തിളങ്ങി.  ജോ റൂട്ട്‌ (34), ഹാരി ബ്രൂക്‌ (9), ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ്‌ (1) എന്നിവർ മങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top