18 December Wednesday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ; ചെൽസി കുതിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024


ലണ്ടൻ
എൻസോ മറെസ്‌കയ്‌ക്കുകീഴിൽ ചെൽസിയുടെ തകർപ്പൻപ്രകടനം തുടരുന്നു. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ബ്രെന്റ്‌ഫോർഡിനെ 2–-1ന്‌ വീഴ്‌ത്തി രണ്ടാംസ്ഥാനത്തേക്ക്‌ മുന്നേറി. 16 കളിയിൽ 34 പോയിന്റാണ്‌ ചെൽസിക്ക്‌. ഒന്നാമതുള്ള ലിവർപൂളിന്‌ 36. മൂന്നാമതുളള അഴ്‌സണലിന്‌ 30. നോട്ടിങ്‌ഹാം ഫോറസ്റ്റാണ്‌ (28) നാലാമത്‌. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 27 പോയിന്റോടെ അഞ്ചാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

മാഞ്ചസ്റ്റർ സിറ്റിയെ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ 2–-1ന്‌ കീഴടക്കി. ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷം അവസാന രണ്ട്‌ മിനിറ്റിൽ രണ്ടെണ്ണമടിച്ചാണ്‌ യുണൈറ്റഡ്‌ ജയം നേടിയത്‌. ബ്രൂണോ ഫെർണാണ്ടസും അമാദ്‌ ദിയാല്ലോയുമാണ്‌ ഗോളുകൾ നേടിയത്‌. സിറ്റിക്കായി ജോസ്‌കോ ഗ്വാർഡിയോൾ ലക്ഷ്യംകണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top