17 December Tuesday

സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ബാഴ്‌സ തോറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024


ബാഴ്‌സലോണ
തുടക്കം കുതിച്ച ബാഴ്‌സലോണ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ കിതയ്‌ക്കുന്നു. 15–-ാം സ്ഥാനത്തുള്ള ലെഗാനെസിനോട്‌ ഒരു ഗോളിന്‌ തോറ്റു. ഇതോടെ ഒന്നാംസ്ഥാനത്ത്‌ ലീഡുയർത്താനുള്ള അവസരം നഷ്ടമായി. പട്ടികയിൽ രണ്ടാമതുള്ള അത്‌ലറ്റികോ മാഡ്രിഡിന്റെ അതേ പോയിന്റുമായി. 18 കളിയിൽ 38 പോയിന്റാണ്‌ ഒന്നാമതുള്ള ബാഴ്‌സയ്‌ക്ക്‌. അത്‌ലറ്റികോയ്‌ക്ക്‌ 17 കളിയിൽ 38. ഗോൾവ്യത്യാസം ബാഴ്‌സയെ തുണച്ചു. മൂന്നാമതുള്ള റയൽ മാഡ്രിഡിന്‌ 17 കളിയിൽ 37 പോയിന്റാണ്‌. അടുത്ത കളി  ജയിച്ചാൽ റയൽ ഒന്നാംസ്ഥാനത്തെത്തും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top