23 December Monday

സിറ്റി ഇന്ററിനോട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024


ലണ്ടൻ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ഇന്ന്‌ ആവേശപ്പോരാട്ടം. മുൻചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും ഏറ്റുമുട്ടും. സിറ്റിയുടെ തട്ടകമായ എത്തിഹാദ്‌ സ്‌റ്റേഡിയത്തിൽ രാത്രി 12.30നാണ്‌ മത്സരം. 2023 സീസണിൽ ഇരുടീമുകളുമായിരുന്നു ഫൈനൽ കളിച്ചത്‌. സിറ്റി ഒരു ഗോളിന്‌ ജയിച്ച്‌ ആദ്യ കിരീടമുയർത്തി. മറ്റൊരു മത്സരത്തിൽ പിഎസ്ജി ജിറോണയെ നേരിടും.

ചാമ്പ്യൻസ്‌ ലീഗ്‌ ഇത്തവണ പുതിയ രീതിയിലാണ്‌ നടത്തുന്നത്‌. ടീമുകളുടെ എണ്ണം 36 ആക്കി. ഗ്രൂപ്പ്‌ ഘട്ടമില്ല. ഓരോ ടീമും എട്ട്‌ എതിരാളികളെ നേരിടും. ആദ്യ എട്ട്‌ സ്ഥാനക്കാർ നേരിട്ട്‌ പ്രീക്വാർട്ടറിലേക്ക്‌ യോഗ്യത നേടും. ഒമ്പതുമുതൽ 24 സ്ഥാനം വരെയെത്തിയ ടീമുകൾ ബാക്കിയുള്ള എട്ട്‌ സ്ഥാനത്തിനായി പ്ലേ ഓഫ്‌ കളിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top