22 December Sunday

ദേശീയ 
ജൂനിയർ 
മീറ്റിന്‌ 
125 അംഗ ടീം

ജിജോ ജോർജ്Updated: Friday Oct 18, 2024


മലപ്പുറം
ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 39–-ാമത്‌ ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിനുള്ള കേരള ടീമായി. 125 അംഗ ടീമിനെയാണ് സജ്ജമാക്കിയത്‌. 65 ആൺകുട്ടികളും 60 പെൺകുട്ടികളുമാണ് ടീമിലുള്ളത്. 25 മുതൽ 29 വരെ കലിംഗ സ്‌റ്റേഡിയത്തിലാണ്‌ മത്സരങ്ങൾ. ചൊവ്വാഴ്‌ച വിവേക്‌ എക്‌സ്‌പ്രസിൽ ഭൂരിപക്ഷം താരങ്ങളും ഭുവനേശ്വറിലേക്ക്‌ പുറപ്പെടും. ട്രെയിൻ ടിക്കറ്റ്‌ കിട്ടാത്ത ചില താരങ്ങൾ വിമാനത്തിലും ഭുവനേശ്വറിലെത്തും. കേരള ടീമിന്‌ കേന്ദ്രീകരിച്ച പരിശീലനക്യാമ്പ്‌ ഉണ്ടാകില്ല.

ദേശീയ ജൂനിയർ മീറ്റിൽ 22 തവണ കേരളം ജേതാക്കളായിട്ടുണ്ട്‌. കഴിഞ്ഞ ആറുവർഷമായി ഹരിയാനയാണ്‌ ജേതാക്കൾ. 2023ൽ തമിഴ്‌നാട്‌ രണ്ടാമതും ഉത്തർപ്രദേശ്‌ മൂന്നാമതുമായപ്പോൾ അഞ്ചാംസ്ഥാനത്തായിരുന്നു കേരളം. 2016ൽ കോയമ്പത്തൂർ നെഹ്റു സ്‌റ്റേഡിയത്തിലാണ്‌ കേരളം അവസാനമായി ചാമ്പ്യൻമാരായത്‌. ജില്ലാ സ്‌കൂൾ കായികോത്സവവും സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സും നടക്കുന്നതിനാൽ ചില താരങ്ങൾ ദേശീയ ജൂനിയർ മീറ്റിൽനിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top