22 December Sunday

വനിതാ സാഫ്‌ ഫുട്‌ബോൾ ; ഇന്ത്യക്ക്‌ 
ജയത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


കാഠ്‌മണ്ഡു
സാഫ്‌ വനിതാ ഫുട്‌ബോളിൽ ഇന്ത്യ തകർപ്പൻ ജയത്തോടെ തുടങ്ങി. പാകിസ്ഥാനെ 5–-2ന്‌ തോൽപ്പിച്ചു. ഗ്രേസ്‌ ദങ്മയി ഇരട്ടഗോൾ നേടി. മനീഷ കല്യാൺ, ബാലാദേവി, ജ്യോതി ചഹാൻ എന്നിവർ പട്ടിക പൂർത്തിയാക്കി. ബാലാദേവി ഇന്ത്യൻ കുപ്പായത്തിൽ 50 ഗോൾ തികച്ചു.

ക്യാപ്‌റ്റൻ ആശ ലതാദേവിയുടെ നൂറാമത്തെ മത്സരമായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാതാരമാണ്‌. 31 വയസ്സുള്ള മണിപ്പുരുകാരി 2011 മുതൽ ടീമിൽ സ്ഥിരാംഗമാണ്‌. അഞ്ചുതവണ ജേതാക്കളായ ഇന്ത്യ ഞായറാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ നേരിടും. ഏഴ്‌ ടീമുകളാണ്‌ ടൂർണമെന്റിലുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top