18 December Wednesday

വിഷ്‌ണു തിളങ്ങി, 
ഈസ്‌റ്റ്‌ ബംഗാളിന് തകർപ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024


കൊൽക്കത്ത
ഐഎസ്‌എൽ ഫുട്‌ബോളിൽ ഈസ്‌റ്റ്‌ ബംഗാളിന്‌ തകർപ്പൻ ജയം. രണ്ടുഗോളിന്‌ പിന്നിട്ടുനിന്നശേഷം പഞ്ചാബ്‌ എഫ്‌സിയെ 4–-2ന്‌ തകർത്തു. പകരക്കാരനായെത്തി ഒരു ഗോളടിക്കുകയും മറ്റൊന്നിന്‌ വഴിയൊരുക്കുകയും ചെയ്‌ത മലയാളിതാരം പി വി വിഷ്‌ണുവാണ്‌ കൊൽക്കത്തക്കാരുടെ വിജയശിൽപ്പി. ഹിജാസി മഹെർ, ഡേവിഡ്‌ ലാഹ്‌ലൽസൻഗ എന്നിവരും ലക്ഷ്യംകണ്ടു. മറ്റൊന്ന്‌ പഞ്ചാബ്‌ താരം സുരേഷ്‌ മീട്ടിയുടെ പിഴവുഗോളായിരുന്നു. ആദ്യപകുതിയിൽ അസ്‌മർ സുജിച്ചും പുൾഗ വിദാലും നേടിയ ഗോളിലാണ്‌ പഞ്ചാബ്‌ ലീഡ്‌ നേടിയത്‌. ലുങ്‌ഡിം രണ്ടാംപകുതിയുടെ തുടക്കത്തിൽ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായത്‌ പഞ്ചാബിന്‌ തിരിച്ചടിയായി. ഈസ്‌റ്റ്‌ ബംഗാൾ പതിനൊന്നാമതും പഞ്ചാബ്‌ അഞ്ചാമതുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top