22 December Sunday

രഞ്ജി ട്രോഫി : രോഹന്‌ 
അർധസെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024


ബംഗളൂരു
മഴ മുടക്കിയ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യദിനം കേരളം വിക്കറ്റ്‌ നഷ്ടമാകാതെ 88 റണ്ണെന്നനിലയിൽ. അർധസെഞ്ചുറിയുമായി രോഹൻ എസ്‌ കുന്നുമ്മലും (57) വത്സൽ ഗോവിന്ദുമാണ്‌ (31) ക്രീസിൽ. ടോസ്‌ നേടിയ കർണാടക ഫീൽഡിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത്‌ ഫോറും ഒരു സിക്‌സറും ഉൾപ്പെട്ടതാണ്‌ രോഹന്റെ ഇന്നിങ്‌സ്‌. കഴിഞ്ഞകളിയിൽനിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം എത്തിയത്. സഞ്ജു സാംസൺ, എം ഡി നിതീഷ്, കെ എം ആസിഫ് എന്നിവരെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top