23 December Monday

കോഹ്‌ലി 9000 റൺ തികച്ചു ; 116
 ടെസ്‌റ്റിൽനിന്ന് നേട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

ബംഗളൂരു
ടെസ്‌റ്റ്‌ ക്രിക്കറ്റിൽ വിരാട്‌ കോഹ്‌ലി 9000 റൺ തികച്ചു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ്‌. 116–-ാം ടെസ്‌റ്റ്‌ കളിക്കുന്ന മുപ്പത്തിനാലുകാരന്‌ 9017 റണ്ണായി. സച്ചിൻ ടെൻഡുൽക്കർ (15921), രാഹുൽ ദ്രാവിഡ്‌ (13265), സുനിൽ ഗാവസ്‌കർ (10122) എന്നിവരാണ്‌ കോഹ്‌ലിക്ക്‌ മുന്നിൽ. നിലവിൽ കളിക്കുന്നവരിൽ രോഹിത്‌ ശർമയാണ്‌ (4233) ഈ പട്ടികയിൽ കോഹ്‌ലിക്ക്‌ പിന്നിലുള്ളത്‌.

രാജ്യാന്തര ക്രിക്കറ്റിൽ 536–-ാമത്തെ മത്സരമായിരുന്നു കോഹ്‌ലിക്ക്‌. മഹേന്ദ്ര സിങ്‌ ധോണിയെയാണ്‌ മറികടന്നത്‌. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയവരിൽ രണ്ടാമനായി. 664 മത്സരം കളിച്ച സച്ചിനാണ്‌ ഈ പട്ടികയിലും മുന്നിൽ. ടെസ്‌റ്റിലെ ആകെ റൺവേട്ടക്കാരിൽ 18–-ാമതാണ്‌ കോഹ്‌ലി. നിലവിൽ കളിക്കുന്നവരിൽ ഇംഗ്ലണ്ട്‌ താരം ജോ റൂട്ടും (12716) ഓസ്‌ട്രേലിയക്കാരൻ സ്‌റ്റീവൻ സ്‌മിത്തുമാണ്‌ (9685)  മുന്നിലുള്ളത്‌. 197 ഇന്നിങ്‌സിൽ 29 സെഞ്ചുറിയും 31 അർധസെഞ്ചുറിയും കോഹ്‌ലിയുടെ പേരിലുണ്ട്‌. കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു ടെസ്‌റ്റിലെ അവസാന സെഞ്ചുറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top