22 December Sunday

ബെന്റാൻകറിന്‌ ഏഴ് മത്സരവിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


ലണ്ടൻ
ടോട്ടനം ഹോട്‌സ്‌പറിന്റെ ഉറുഗ്വേ മധ്യനിരക്കാരൻ റോഡ്രിഗോ ബെന്റാൻകറിന്‌ ഇംഗ്ലണ്ടിൽ ഏഴ്‌ മത്സരവിലക്ക്‌. ടോട്ടനം ക്ലബ്ബിലെ സഹതാരവും ക്യാപ്റ്റനുമായ സൺ ഹ്യൂങ്‌ മിന്നിനെതിരായ പരാമർശമാണ്‌ വിലക്കിന്‌ കാരണം. ഒരുകോടി രൂപ പിഴയും നൽകണം.

ജൂണിൽ ഉറുഗ്വേൻ ടെലിവിഷന്‌ നൽകിയ അഭിമുഖത്തിൽ സൺ ഹ്യൂങ്‌ മിന്നും അർധസഹോദരൻമാരും കാണാൻ ഒരുപോലെയാണെന്ന്‌ ബെന്റാൻകർ പറഞ്ഞിരുന്നു. ഇതാണ്‌ പൊല്ലാപ്പായത്‌. തമാശയ്‌ക്ക്‌ പറഞ്ഞതാണെന്നും അന്നുതന്നെ സണ്ണിനോട്‌ മാപ്പ്‌ പറഞ്ഞതായും ഇരുപത്തേഴുകാരൻ വിശദീകരിച്ചിരുന്നു. എന്നാൽ, ഇംഗ്ലണ്ട്‌ ഫുട്‌ബോൾ അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ ബെന്റാൻകറിന്റെ പരാമർശം ഒരു വംശത്തെയും നാടിനെയും അധിക്ഷേപിക്കുന്നതാണെന്ന്‌ കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top