22 December Sunday

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ; ഇന്ത്യ ഇന്ന്‌ 
ജപ്പാനോട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


രാജ്ഗിർ
വനിതകളുടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിയിൽ ഇന്ത്യ ഇന്ന്‌ ജപ്പാനെ നേരിടും. അവസാനമത്സരത്തിൽ ജപ്പാനെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ്‌ 15 പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തിയത്‌. ചൈനയും മലേഷ്യയും തമ്മിലാണ്‌ ആദ്യ സെമി. ഇന്ത്യയുടെ കളി വൈകിട്ട്‌ 4.45 മുതൽ സോണി സ്‌പോർട്‌സിൽ തത്സമയം കാണാം.

അഞ്ച്‌ കളിയും ജയിച്ചാണ്‌ നിലവിലെ ജേതാക്കളായ ഇന്ത്യയുടെ കുതിപ്പ്‌. മലേഷ്യയെ നാല്‌ ഗോളിനും ദക്ഷിണകൊറിയയെ 3–-2നും തോൽപ്പിച്ചു. തായ്‌ലൻഡിനെ 13 ഗോളിന്‌ തുരത്തി. ചൈനയെ മൂന്ന്‌ ഗോളിന്‌ കീഴടക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top