21 December Saturday

ഇറ്റലിയെ 
തകർത്ത്‌ 
ഫ്രാൻസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


റോം
ഇരട്ടഗോളുമായി അഡ്രിയെൻ റാബിയറ്റ്‌ മിന്നിയ കളിയിൽ ഇറ്റലിയെ വീഴ്‌ത്തി ഫ്രാൻസ്‌ (3–-1). നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ നേരത്തേ ക്വാർട്ടർ ഉറപ്പിച്ച കരുത്തരുടെ പോര്‌ ഏകപക്ഷീയമായിരുന്നു. ഫ്രാൻസ്‌ അനായാസം കളി പിടിച്ചു. ഇറ്റലി ഗോളി ഗുഗ്ലിയെൽമോ വികാറിയോയുടെ പിഴവാണ്‌ മറ്റൊരു ഗോളിന്‌ വഴിയൊരുക്കിയത്‌. അസൂറികൾക്കായി ആൻഡ്രിയ കാംമ്പിയാസോ ലക്ഷ്യം കണ്ടു.

മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട്‌ അയർലൻഡിനെ അഞ്ച്‌ ഗോളിന്‌ തരിപ്പണമാക്കി. ഇടക്കാല പരിശീലകൻ ലീ കാൾസിക്ക്‌ കീഴിൽ അവസാനമത്സരമായിരുന്നു അവർക്ക്‌. പുതിയ കോച്ച്‌ തോമസ്‌ ടുഷെൽ ജനുവരിയിൽ സ്ഥാനമേൽക്കും. കാൾസി നയിച്ച ആറിൽ അഞ്ചിലും ഇംഗ്ലണ്ട്‌ ജയിച്ചു. ഒരു തോൽവി. അയർലൻഡിനെതിരെ ഹാരി കെയ്‌ൻ, ആന്തണി ഗോഡോൺ, കൊണോർ ഗാല്ലാഗെർ, ജാറോഡ്‌ ബവെൻ, ടെയ്‌ലർ ഹാർവുഡ്‌ ബെല്ലിസ്‌ എന്നിവർ ഗോളടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top