തിരുവനന്തപുരം
ദക്ഷിമേഖലാ അന്തർസർവകലാശാല പുരുഷ വോളിബാൾ ടൂർണമെന്റിൽ ആതിഥേയരായ കേരള സർവകലാശാല രണ്ടാംറൗണ്ടിൽ ശ്രീവില്ലിപുത്തൂർ കലാശലിംഗം സർവകലാശാലയെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്‌കോർ: 25-–-19, 25–-16, 25-–-12) തോൽപ്പിച്ചു. കർണാടക ബെലഗാവി റാണി ചന്നമ സർവകലാശാലയാണ് അടുത്ത എതിരാളി.
ആന്ധ്രാപ്രദേശിലെ കൃഷ്‌ണ യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല, ഹാസൻ സർവകലാശാല, മനോന്മണിയം സർവകലാശാല എന്നിവയും രണ്ടാംറൗണ്ടിലേക്ക് യോഗ്യത നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..