28 December Saturday

ദക്ഷിണ മേഖലാ സബ് ജൂനിയർ ഹോക്കി ; കേരളത്തിന്‌ ഇരട്ടജയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


കൊല്ലം
ദക്ഷിണ മേഖലാ സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജയം. പെൺകുട്ടികൾ 4–-1ന്‌ കർണാടകയെ തോൽപ്പിച്ചു. കേരളത്തിനായി കെ വി ഷാനിയ രണ്ടു ഗോളടിച്ചു. പി പരമേശ്വരി, അഭയ്‌ ജ്യോതി എന്നിവർ പട്ടിക പൂർത്തിയാക്കി. ഇന്നു രാവിലെ തമിഴ്‌നാടിനെ നേരിടും.
ആൺകുട്ടികൾ റണ്ണറപ്പായ തമിഴ്‌നാടിനെ 6–-1ന്‌ തകർത്തു. ബഹാല സൂരജ്‌ ഹാട്രിക്‌ നേടി. ഇന്നു വൈകിട്ട്‌ നിലവിലെ ചാമ്പ്യൻമാരായ കർണാടകയെ നേരിടും.

പെൺകുട്ടികളിൽ നിലവിലെ ജേതാക്കളായ  ആന്ധ്ര മൂന്ന് ഗോളിന്‌ തെലങ്കാനയെ കീഴടക്കി. തമിഴ്‌നാട് പുതുച്ചേരിയെ ആറ് ഗോളിന് തോൽപ്പിച്ചു. ആൺകുട്ടികളിൽ പുതുച്ചേരി 8–-4ന്‌ ആന്ധ്രയെ കീഴടക്കി. തെലങ്കാനയെ ഒമ്പത് ഗോളിന് തോൽപ്പിച്ച് കർണാടക ആദ്യ ജയം സ്വന്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top