20 December Friday

സാഫ് അണ്ടർ 20 ഫുട്ബോൾ ; ഇന്ത്യക്ക്‌ ഒറ്റഗോൾ ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

image credit South Asian Football Federation facebook


ലളിത്‌പുർ (നേപ്പാൾ)
ആൺകുട്ടികളുടെ സാഫ്‌ അണ്ടർ 20 ഫുട്‌ബോളിൽ ഇന്ത്യക്ക്‌ ജയം. ആദ്യകളിയിൽ ഭൂട്ടാനെ ഒരു ഗോളിന്‌ വീഴ്‌ത്തി. മൊനിരുൾ മൊല്ലയാണ്‌ ഗോളടിച്ചത്‌. രണ്ട്‌ താരങ്ങൾ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയതോടെ 69–-ാം മിനിറ്റുമുതൽ ഒമ്പതുപേരുമായാണ്‌ ഇന്ത്യ കളിച്ചത്‌.

മലയാളികളായ തോമസ്‌ ചെറിയാനും എബിൻദാസ്‌ യേശുദാസും ടീമിലുണ്ട്‌. വിജയഗോൾ നേടിയ ബംഗാളുകാരനായ മൊനിരുൾ ഗോൾ നേടിയശേഷം ആർജി കർ സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു. ജേഴ്സിക്കുള്ളിൽ അണിഞ്ഞ ടീഷർട്ടിൽ ‘നീതി വേണം’ എന്നെഴുതിയാണ്‌ യുവതാരം എത്തിയത്‌. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ അടുത്ത കളി 23ന്‌ മാലദ്വീപുമായാണ്‌. ഇതിൽ ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലേക്ക് മുന്നേറാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top