ചാങ്‌സോ
ചൈന ഓപ്പൺ ബാഡ്‌മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മാളവിക ബൻസോദ് ക്വാർട്ടറിൽ. കോമൺവെൽത്ത് മെഡൽ ജേത്രിയും 25–-ാം റാങ്കുകാരിയുമായ സ്‌കോട്‌ലൻഡിന്റെ ക്രിസ്റ്റി ഗിൽമറിനെ വീഴ്‌ത്തിയാണ് മുന്നേറ്റം. സ്‌കോർ: 21-–-17, 19–-21, 21-–-16. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ട പോരിലാണ് 43–-ാം റാങ്കുകാരിയായ മാളവികയുടെ ജയം. കഴിഞ്ഞകളിയിൽ പാരിസ് ഒളിമ്പിക്‌സ് വെങ്കല ജേത്രി ഇന്തോനേഷ്യയുടെ ജോർജിയ മരിസാകയെ അട്ടിമറിച്ചിരുന്നു. ഇരുപത്തിരണ്ടുകാരിയായ മാളവിക മഹാരാഷ്‌ട്ര സ്വദേശിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..