അനന്ദ്‌പുർ
ദുലീപ് ട്രോഫി ക്രിക്കറ്റിൽ മലയാളിതാരം സഞ്ജു സാംസണിന്റെ വെടിക്കെട്ട്. ഇന്ത്യ ‘ബി’ക്കെതിരെ ഇന്ത്യ ‘ഡി’ക്കായാണ് തകർത്തടിച്ചത്. ആദ്യദിനം കളി അവസാനിക്കുമ്പോൾ 83 പന്തിൽ 89 റണ്ണുമായി സെഞ്ചുറിക്ക് അരികെയാണ്. ആറാമനായെത്തി മൂന്ന് സിക്‌സറും 10 ഫോറും പറത്തി. ആദ്യദിനം ഇന്ത്യ ഡി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റണ്ണെന്ന നിലയിലാണ്. കെ എസ് ഭരത് (50), ദേവ്‌ദത്ത് പടിക്കൽ (52), റിക്കി ഭുയി (56) എന്നിവർ അർധസെഞ്ചുറി നേടി. ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ റണ്ണെടുക്കാതെ പുറത്തായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..