കുന്നംകുളം
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോങ്‌ജമ്പ് മത്സരത്തിനിടെ കായികതാരത്തിന് പരിക്ക്. വയനാട് കാട്ടിക്കുളം ജിഎച്ച്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. പിറ്റിലേക്ക് ചാടിയതിനുപിന്നാലെ തലകുത്തി മറിയുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ സിനാനെ സ്‌റ്റേഡിയത്തിലെ മെഡിക്കൽ എയ്‌ഡ് പോസ്‌റ്റിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകി. കുന്നംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എംആർഐ സ്‌കാനിങ്ങിന് വിധേയനാക്കി. സ്പൈനൽകോഡിനാണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..