മൊണ്ടിവിഡോ
ബ്രസീൽ ഫുട്‌ബോൾ താരം നെയ്‌മർക്ക് ഈ സീസണിൽ ഇനി പന്ത് തട്ടാനാകില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഉറുഗ്വേയ്‌ക്കെതിരായ കളിയിൽ കാൽമുട്ടിന് ഗുരുതര പരിക്കേറ്റ നെയ്‌മർക്ക് ശസ്‌ത്രക്രിയ വേണ്ടിവരും. കളത്തിലേക്ക് മടങ്ങിയെത്താൻ എട്ടുമാസമെങ്കിലും വേണ്ടിവന്നേക്കുമെന്നാണ് സൂചന.
ഏറ്റവും വേദനയുള്ളതും മോശവുമായ കാലമാണിതെന്നായിരുന്നു നെയ്‌മർ ഇൻസ്‌റ്റഗ്രാമിൽ കുറിച്ചത്. ബ്രസീൽ പുരുഷ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളടിക്കാരനാണ് നെയ്‌മർ. കഴിഞ്ഞമാസം പിഎസ്‌ജി വിട്ട് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ ചേർന്നിരുന്നു. എന്നാൽ, സൗദി ക്ലബ്ബിനായി കളിക്കാനായിട്ടില്ല.
കളിജീവിതത്തിൽ ഏറെക്കാലം മുപ്പത്തൊന്നുകാരൻ പരിക്കിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ രണ്ട് മത്സരം കളിക്കാനായില്ല. പിഎസ്‌ജിയിൽ കളിക്കുന്ന സമയത്തും പരിക്ക് വേട്ടയാടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..