22 December Sunday

ഓസീസ്‌ 
തൂത്തുവാരി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024


ഹൊബാർട്ട്‌
പാകിസ്ഥാനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി (3–-0). മൂന്നാമത്തെ മത്സരം ഏഴ്‌ വിക്കറ്റിന്‌ ജയിച്ചു. സ്‌കോർ: പാകിസ്ഥാൻ 117/(18.1), ഓസീസ്‌ 118/3 (11.2).

അഞ്ചുവീതം ഫോറും സിക്‌സറും പറത്തിയ മാർകസ്‌ സ്‌റ്റോയിനിസ്‌ 27 പന്തിൽ 61 റണ്ണുമായി പുറത്തായില്ല. ഓൾറൗണ്ടറായ സ്‌റ്റോയിനിസാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. മൂന്നുകളിയിൽ എട്ട്‌ വിക്കറ്റെടുത്ത പേസ്‌ ബൗളർ സ്‌പെൻസർ ജോൺസൺ പരമ്പരയിലെ താരമായി. ഏകദിന പരമ്പര 2–-1ന്‌ പാകിസ്ഥാൻ നേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top