ലണ്ടൻ
ഗബ്രിയേൽ ജെസ്യൂസിന്റെ ഹാട്രിക്കിൽ ക്രിസ്റ്റൽ പാലസിനെ 3–-2ന് മറികടന്ന് അഴ്‌സണൽ ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോൾ സെമിയിൽ. രണ്ടാംപകുതിയിൽ പകരക്കാരനായെത്തിയാണ് ബ്രസീലുകാരൻ കളി അഴ്‌സണലിന് അനുകൂലമാക്കിയത്. നാലാംമിനിറ്റിൽ ജീൻ ഫിലിപ്പെ മറ്റേറ്റയിലൂടെ പാലസായിരുന്നു മുന്നിലെത്തിയത്. പിന്നീടാണ് ജെസ്യൂസിന്റെ പ്രകടനം. എഡ്ഡി കെയ്‌റ്റിയ പാലസിന് വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും വൈകിപ്പോയിരുന്നു. ലിവർപൂൾ 2–-1ന് സതാംപ്‌ടണെ തോൽപ്പിച്ച് സെമിയിലെത്തി. ന്യൂകാസിൽ യുണൈറ്റഡ് 3–-1ന് ബ്രെന്റ്‌ഫോർഡിനെ തുരത്തി അവസാന നാലിൽ ഇടംപിടിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..