അപിയ (സമോവ)
ഒരോവറിൽ 39 റൺ നേടി ലോക റെക്കോഡിട്ട് ദാറിയസ് വിസെർ. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഈസ്റ്റ് ഏഷ്യ പസിഫിക് മേഖലാ യോഗ്യതാമത്സരത്തിൽ വനുവാറ്റുവിനെതിരെയാണ് ഈ സമോവ താരത്തിന്റെ പ്രകടനം.
നാലാമനായെത്തി 62 പന്തിൽ 132 റണ്ണടിച്ചുകൂട്ടി. ആകെ 14 സിക്സറും അഞ്ചു ബൗണ്ടറിയും. നളിൻ നിപികോ എറിഞ്ഞ 15–-ാം ഓവറിലായിരുന്നു റെക്കോഡ് വെടിക്കെട്ട്. ആറ് സിക്സർ പായിച്ചു. മൂന്ന് നോബോളുമായി. ഇതോടെ 39 റൺ പിറന്നു. ഇത് നാലാംതവണയാണ് ട്വന്റി20യിൽ ഒരു ബാറ്റർ ഓവറിൽ ആറ് സിക്സർ നേടുന്നത്. ഇന്ത്യയുടെ യുവരാജ് സിങ്, വെസ്റ്റിൻഡീസിന്റെ കീറൺ പൊള്ളാർഡ്, നേപ്പാളിന്റെ ദീപേന്ദ്രസിങ് ഐരി എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുള്ളവർ. കളിയിൽ ഒഷ്യാനിയൻ ദ്വീപ് രാജ്യമായ സമോവ പത്തു റണ്ണിന് ജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..