കുന്നംകുളം
അവസാന ഇനമായ 4x400 മീറ്റർ റിലേയിൽ രണ്ടുവീതം സ്വർണം നേടി പാലക്കാടും കോഴിക്കോടും. സീനിയർ വിഭാഗം ആൺകുട്ടികളിൽ കോഴിക്കോടും പെൺകുട്ടികളിൽ പാലക്കാടും ഒന്നാമതെത്തി. മൂന്ന് മിനിറ്റ് 22.91 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് വിജയിയായത്. എൻ ആദിൽ, കെ കാർതിക്, നെവിൻ മാത്യു ബെന്നി, അൻഫൽ അമീൻ എന്നിവർ സ്വർണക്കുതിപ്പ് നടത്തി. മൂന്ന് മിനിറ്റ് 26.78 സെക്കൻഡിൽ ഓടിയെത്തി പാലക്കാട് വെള്ളി സ്വന്തമാക്കി സി അൻവേഷ്, എ അഷ്‌റത്ത്, പി എം ആദിൻ, ജി ഗൗരിഷ് എന്നിവരായിരുന്നു ടീം. കോട്ടയം മൂന്നാമതായി.
പെൺകുട്ടികളിൽ നാല് മിനിറ്റ് 02.88 സെക്കൻഡിൽ പാലക്കാട് ഒന്നാമതെത്തി. അഷ്‌മിയ ബാബു, ബി അതുല്യ, എം മേഘ, എം ജ്യോതിക എന്നിവരാണ് ടീം. മലപ്പുറത്തിനായി കെ ബി അദീന, ഹന, ജെ എസ് നിവേദ്യ, കെ അഞ്‌ജലി എന്നിവർ വെള്ളി കരസ്ഥമാക്കി (നാല് മിനിറ്റ് :13.04 സെക്കൻഡ്). കോഴിക്കോട് വെങ്കലം നേടി.
ജൂനിയർ ആൺകുട്ടികളിൽ മൂന്ന് മിനിറ്റ് 30.35 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത പാലക്കാടിനാണ് സ്വർണം. മലപ്പുറം വെള്ളിയും ആതിഥേയരായ തൃശൂർ വെങ്കലവും കരസ്ഥമാക്കി. പെൺകുട്ടികളിൽ കോഴിക്കോട് മേൽക്കൈ നേടി. സമയം നാല് മിനിറ്റ് 06.04 സെക്കൻഡ്. പാലക്കാട് വെള്ളിയും തിരുവനന്തപുരം വെങ്കലവും സ്വന്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..