23 December Monday

ഐഎസ്‌എൽ : ജംഷഡ്‌പുരിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024


ജംഷഡ്‌പുർ
ഐഎസ്‌എൽ ഫുട്‌ബോളിൽ ജംഷഡ്‌പുർ എഫ്‌സി മുന്നോട്ട്‌. ഹൈദരാബാദ്‌ എഫ്‌സിയെ 2–-1ന്‌ തോൽപ്പിച്ചു. അഞ്ചുകളിയിൽ നാലും ജയിച്ച്‌ പോയിന്റ്‌ പട്ടികയിൽ രണ്ടാംസ്ഥാനത്തെത്തി. 12 പോയിന്റാണ്‌.

ഒന്നാമതുള്ള ബംഗളൂരു എഫ്‌സിക്ക്‌ 13 പോയിന്റുണ്ട്‌. ഹൈദരാബാദിനെതിരെ റെയി തച്ചികവയും ജോർദാൻ മറെയുമാണ്‌ ജംഷഡ്‌പുരിനായി ഗോൾ നേടിയത്‌. ഹൈദരാബാദിന്റെ ആശ്വാസം സൈ ഗോദാർദ്‌ നേടി. നാലുകളിയിൽ ഒരു പോയിന്റുമായി 12–-ാം സ്ഥാനത്താണവർ. ജംഷഡ്പുരിന്റെ മലയാളി മധ്യനിരക്കാരൻ മുഹമ്മദ് സനാനാണ് കളിയിലെ താരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top