22 December Sunday

റയലിന്‌ 
തകർപ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


മാഡ്രിഡ്‌
സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡിന്‌ മിന്നുംജയം. എസ്‌പാന്യോളിനെ 4–-1ന്‌ തകർത്തു. രണ്ടാംപകുതിയിലായിരുന്നു എല്ലാ ഗോളും. ഡാനി കാർവഹാൽ, റോഡ്രിഗോ, വിനീഷ്യസ്‌ ജൂനിയർ, കിലിയൻ എംബാപ്പെ എന്നിവരാണ്‌ റയലിനായി ലക്ഷ്യംകണ്ടത്‌. റയൽ ഗോളി തിബൗ കുർട്ടോയുടെ പിഴവിലാണ്‌ എസ്‌പാന്യോളിന്റെ  ആശ്വാസഗോൾ. ആറു കളിയിൽ 14 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്‌ നിലവിലെ ചാമ്പ്യൻമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top