ഗ്ലാസ്‌ഗോ (സ്‌കോട്ട്‌ലൻഡ്)
ഇന്ത്യക്ക് മെഡൽസാധ്യതയുള്ള ഇനങ്ങൾ 2026 കോമൺവെൽത്ത് ഗെയിംസിൽനിന്ന് ഒഴിവാക്കി. ഹോക്കി, ബാഡ്‌മിന്റൺ, ഗുസ്‌തി, ക്രിക്കറ്റ്, ഷൂട്ടിങ്, ടേബിൾ ടെന്നീസ്, സ്‌ക്വാഷ്, ട്രയാത്ത്‌ലൺ എന്നീ ഇനങ്ങൾ ഒഴിവാക്കിയതിൽ ഉൾപ്പെടും. സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലാണ് അടുത്ത ഗെയിംസ്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പത്ത് ഇനങ്ങൾ നാല് വേദികളിൽ നടത്താനാണ് തീരുമാനം. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ നഗരം പിന്മാറിയ സാഹചര്യത്തിലാണ് ഗ്ലാസ്‌ഗോ ആതിഥേയരാകുന്നത്.
അത്‌ലറ്റിക്‌സ്, നീന്തൽ, ആർട്ടിസ്‌റ്റിക് ജിംനാസ്‌റ്റിക്‌സ്, സൈക്ലിങ്, നെറ്റ്‌ബോൾ, ഭാരോദ്വഹനം, ബോക്‌സിങ്, ജുഡോ, ബോൾസ്, 3x3 ബാസ്‌കറ്റ്‌ബോൾ ഇനങ്ങളിലാണ് മത്സരം.
ബിർമിങ്‌ഹാമിൽ 2022ൽ നടന്ന ഗെയിംസിൽ 19 ഇനങ്ങളിലായിരുന്നു മത്സരം. ഒമ്പത് ഇനങ്ങൾ ചുരുക്കുമ്പോൾ അത് ഇന്ത്യയെ കാര്യമായി ബാധിക്കും. പുരുഷ ഹോക്കിയിൽ രണ്ടുവീതം വെള്ളിയും വെങ്കലവുമുണ്ട്. വനിതാ ടീമിന് സ്വർണമടക്കം മൂന്ന് മെഡലുണ്ട്. ബാഡ്‌മിന്റണിൽ 31 മെഡലുകളാണ് സമ്പാദ്യം. അതിൽ ആറെണ്ണം കഴിഞ്ഞതവണ നേടിയതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..