23 December Monday

ഐപിഎൽ 
മാർച്ച്‌ 14 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024


മുംബൈ
അടുത്ത സീസൺ ഐപിഎൽ ട്വന്റി20 ക്രിക്കറ്റ്‌ മത്സരങ്ങൾ മാർച്ച്‌ 14ന്‌ തുടങ്ങും. മെയ്‌ 25നാണ്‌ ഫൈനൽ. 10 ടീമുകളും 74 മത്സരങ്ങളുമുണ്ടാകും. ഇന്ത്യയിലെ വിവിധ നഗരങ്ങളിലാകും 18–-ാംപതിപ്പ്‌. കളിക്കാരുടെ ലേലം നാളെയും മറ്റന്നാളും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. കഴിഞ്ഞതവണ ദുബായിലായിരുന്നു. 574 കളിക്കാരാണ്‌ ലേലത്തിലുണ്ടാവുക. 2026ലെ മത്സരങ്ങൾ മാർച്ച്‌ 15 മുതൽ മെയ്‌ 31 വരെയും 2027ലേത്‌ മാർച്ച്‌ 14 മുതൽ മെയ്‌ 30 വരെയും നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top