മെൽബൺ
ബോർഡർ ഗാവസ്‌കർ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്‌റ്റിന് ഒരുങ്ങുന്ന ഇന്ത്യക്ക് ആശങ്ക. പരിശീലനത്തിനിടെ ക്യാപ്‌റ്റൻ രോഹിത് ശർമയ്‌ക്കും പേസർ ആകാശ് ദീപിനും പരിക്കേറ്റു. 26ന് മെൽബണിലാണ് നാലാം ടെസ്‌റ്റ്.
പരിശീലനത്തിനിടെ പന്തുകൊണ്ട് ഇടത്തേ കാൽമുട്ടിനാണ് രോഹിതിന് പരിക്കേറ്റത്. പിന്നാലെ കളംവിട്ട ക്യാപ്‌റ്റൻ കാൽമുട്ടിൽ ഐസ് കെട്ടിവച്ച് വിശ്രമിക്കുകയായിരുന്നു. തുടർന്ന് പരിശീലനം നടത്തിയില്ല. ആകാശിനും ബാറ്റ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. എന്നാൽ, ഇരുവർക്കും കാര്യമായ ബുദ്ധിമുട്ടുകളില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..