22 December Sunday

സ്‌മിത്തിന്‌ സെഞ്ചുറി ; മേൽക്കൈ നേടി ഇംഗ്ലണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

image credit icc facebook


മാഞ്ചസ്‌റ്റർ
വിക്കറ്റ്‌ കീപ്പർ ജാമി സ്‌മിത്തിന്റെ കന്നി സെഞ്ചുറിയുടെ മികവിൽ ശ്രീലങ്കയുമായുള്ള ഒന്നാംക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇംഗ്ലണ്ട്‌ മേൽക്കൈ നേടി. ഒന്നാം ഇന്നിങ്‌സിൽ 112 റണ്ണിന്റെ ലീഡാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ ലങ്ക നാലിന് 141 റണ്ണെടുത്തു. 17 റൺ ലീഡായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ്‌ 358നാണ്‌ അവസാനിച്ചത്‌.

സ്‌കോർ: ശ്രീലങ്ക 236, 141/4; ഇംഗ്ലണ്ട്‌ 358.

ടെസ്‌റ്റിൽ അഞ്ചാം ഇന്നിങ്‌സ്‌ മാത്രം കളിക്കുന്ന സ്‌മിത്തിന്റെ (148 പന്തിൽ 111) ഇംഗ്ലണ്ടിനെ സുരക്ഷിതനിലയിൽ എത്തിക്കുകയായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച്‌ സ്‌കോർ ഉയർത്തി. ഒരു സിക്‌സറും എട്ട്‌ ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ലങ്കയ്‌ക്കായി അസിത ഫെർണാണ്ടോ നാല്‌ വിക്കറ്റെടുത്തു. മറുപടിക്കെത്തിയ ലങ്കയ്‌ക്ക്‌ ഒരു റണ്ണെടുക്കുമ്പോഴേക്കും രണ്ട്‌ വിക്കറ്റ്‌ നഷ്ടമായി. എന്നാൽ 58 റണ്ണെടുത്ത ഏഞ്ചലോ മാത്യൂസ് ലങ്കയെ കരകയറ്റി. 29 റണ്ണുമായി കാമിന്ദു മെൻഡിസാണ് കൂട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top