23 December Monday

ഇന്ത്യക്ക്‌ 13 ഗോൾ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


ചോൺബുരി (തായ്‌ലൻഡ്‌)
എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാമത്സരത്തിൽ ഇന്ത്യക്ക്‌ വമ്പൻ ജയം. ബ്രൂണെയെ 13 ഗോളിന്‌ തകർത്തു. ഇന്ത്യക്കായി 11 താരങ്ങൾ ഗോളടിച്ചു.
വിശാൽ യാദവിന്‌ ഇരട്ടഗോളുണ്ട്‌. എം ഡി അർബാഷ്‌, ഭരത്‌ ലൈറൻജാം, മുഹമ്മദ്‌ കൈഫ്‌, എൻഗാംഹൗ മാട്ടെ, മൻഭകുപർ മാൽങ്ങിയാങ്‌, ഹെമ്‌നെയിചുങ്‌ ലുൻകിം, അസ്ലൻ ഷാ, മുഹമ്മദ്‌ സമി, സുമിത്‌ ശർമ, ഉഷം സിങ്‌ എന്നിവരും ലക്ഷ്യംകണ്ടു. നാളെ തുർക്‌മനിസ്ഥാനുമായാണ്‌ ഇന്ത്യയുടെ അടുത്ത മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top