24 October Thursday

അണ്ടർ 23 സി കെ നായിഡു ട്രോഫി ; കേരളത്തിന്‌ സമനില

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


കൃഷ്‌ണഗിരി (വയനാട്‌)
അണ്ടർ 23 സി കെ നായിഡു ട്രോഫി ക്രിക്കറ്റിൽ കേരളവും -ഉത്തരാഖണ്ഡും തമ്മിലുള്ള മത്സരം സമനിലയിൽ. ഒന്നാം ഇന്നിങ്സ്‌ ലീഡിന്റെ മികവിൽ കേരളത്തിന് 12 പോയിന്റ്  ലഭിച്ചു.

സ്‌കോർ: കേരളം 521/7, ഉത്തരാഖണ്ഡ്‌ 321, 49/3.

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ്‌ സ്‌കോറായ ഏഴിന്‌ 521 പിന്തുടർന്ന ഉത്തരാഖണ്ഡിനെ അഞ്ച്‌ വിക്കറ്റെടുത്ത പവൻരാജാണ്‌ തളച്ചത്‌. കേരളം 200 റൺ ലീഡ്‌ നേടി. ഫോളോ ഓൺ ചെയ്‌ത ഉത്തരാഖണ്ഡിന്‌ തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും മൂന്നിന്‌ 49 എന്ന സ്‌കോറിൽ കളി അവസാനിച്ചു. പവൻരാജ് ഒന്നാം ഇന്നിങ്‌സിൽ 83 റൺ വഴങ്ങിയാണ്‌ അഞ്ച്‌ വിക്കറ്റ് നേടിയത്‌. ഏദൻ ആപ്പിൾ ടോമിനും കിരൺ സാഗറിനും രണ്ട്‌ വിക്കറ്റ്‌ വീതമുണ്ട്‌. രണ്ടാം ഇന്നിങ്‌സിൽ ഏദൻ 16 റൺ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top