26 December Thursday

മെഹിദി 
പൊരുതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


ധാക്ക
ദക്ഷിണാഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ബംഗ്ലാദേശ്‌ പൊരുതുന്നു. വെളിച്ചക്കുറവുമൂലം മൂന്നാംദിനം കളി നിർത്തുമ്പോൾ ബംഗ്ലാദേശ്‌ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 283 റണ്ണെടുത്തു. 87 റണ്ണുമായി പുറത്താകാതെ നിൽക്കുന്ന മെഹിദി ഹസ്സൻ മിറാസാണ്‌ ബംഗ്ലാദേശിനെ വൻ തകർച്ചയിൽനിന്ന്‌ കരകയറ്റിയ്‌. മൂന്ന്‌ വിക്കറ്റ്‌ ശേഷിക്കെ 81 റണ്ണിന്റെ ലീഡാണ്‌ ബംഗ്ലാദേശിന്‌. സ്‌കോർ: ബംഗ്ലാദേശ്‌ 106, 283/7; ദക്ഷിണാഫ്രിക്ക 308.
112 റണ്ണെടുക്കുന്നതിനിടെ ആറ്‌ വിക്കറ്റ്‌ നഷ്ടമായശേഷമാണ്‌ മെഹിദി ബംഗ്ലാദേശിനെ രക്ഷിച്ചത്‌. അരങ്ങേറ്റക്കാരൻ ജാക്കർ അലി 58 റണ്ണെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top