23 December Monday

ഡ്രോൺ പറത്തി ; സഹപരിശീലകരെ നാട്ടിലേക്കയച്ച്‌ 
ക്യാനഡ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


പാരിസ്‌
ഒളിമ്പിക്‌സിൽ ഇന്ന്‌ ന്യൂസിലൻഡുമായുള്ള ആദ്യമത്സരത്തിനിറങ്ങുംമുമ്പ്‌ കനേഡിയൻ വനിതാ ഫുട്‌ബോൾ ടീമിന്‌ തിരിച്ചടി. ന്യൂസിലൻഡ്‌ ടീം പരിശീലനം നടത്തിയ മൈതാനത്തിനുമുകളിലൂടെ ക്യാനഡ ടീം പരിശീലകർ ഡ്രോൺ പറത്തിയത്‌ വിവാദമായിരുന്നു. ഇതിനുപിന്നാലെ പരിശീലനസംഘത്തിലെ രണ്ടുപേരെ നാട്ടിലേക്ക്‌ തിരിച്ചയച്ചതായി ക്യാനഡ കോച്ച്‌ ബെവേർലി പ്രീസ്റ്റ്‌മാൻ പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ബെവേർലി ആദ്യമത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്നും അറിയിച്ചു. ന്യൂസിലൻഡ്‌ ടീം തിങ്കളാഴ്‌ച പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം. ഇതിനുപിന്നാലെ ന്യൂസിലൻഡ്‌ പരാതി നൽകിയതോടെയാണ്‌ ക്യാനഡ വെട്ടിലായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top