22 December Sunday

ഋതുരാജ്‌ 
നയിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


മുംബൈ
ഇറാനി കപ്പ്‌ ക്രിക്കറ്റിനുള്ള റെസ്റ്റ്‌ ഓഫ്‌ ഇന്ത്യ ടീമിനെ ഋതുരാജ്‌ ഗെയ്‌ക്‌വാദ്‌ നയിക്കും. രഞ്ജി ട്രോഫി ചാമ്പ്യൻമാരായ മുംബൈക്കെതിരെ ഒക്‌ടോബർ ഒന്നിന്‌ ലഖ്‌നൗവിലാണ്‌ മത്സരം. മലയാളി വിക്കറ്റ്‌ കീപ്പർ സഞ്ജു സാംസണിന്‌ ഇടം കിട്ടിയില്ല. ധ്രുവ്‌ ജുറെലും ഇഷാൻ കിഷനുമാണ്‌ വിക്കറ്റ്‌ കീപ്പർമാരായി ഇടംപിടിച്ചത്‌. ബംഗ്ലാദേശിനെതിരായ രണ്ടാംടെസ്റ്റിൽ കളിച്ചില്ലെങ്കിൽ ധ്രുവും യാഷ്‌ ദയാലും ഇറാനി കപ്പിൽ അണിനിരക്കും. മുംബൈ ബാറ്റർ സർഫറാസ്‌ ഖാനും സമാനസാഹചര്യമാണ്‌. അജിൻക്യ രഹാനെയാണ്‌ മുംബൈ ക്യാപ്‌റ്റൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top