22 December Sunday

തോമസ്‌ ചെറിയാൻ 
ഇന്ത്യ അണ്ടർ 20 ക്യാപ്‌റ്റൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


വിയെന്റിയാനെ (ലാവോസ്‌)
ഇന്ത്യയുടെ അണ്ടർ 20 ഫുട്‌ബോൾ ടീം ക്യാപ്‌റ്റനായി മലയാളി പ്രതിരോധക്കാരൻ തോമസ്‌ ചെറിയാൻ. ലാവോസിൽ നടക്കുന്ന ഏഷ്യൻ കപ്പ്‌ യോഗ്യതാമത്സരങ്ങൾക്കുള്ള സംഘത്തെയാണ്‌ ഈ പത്തൊമ്പതുകാരൻ നയിക്കുക. മറ്റൊരു മലയാളിയായ എബിൻദാസ്‌ യേശുദാസനും 23 അംഗ ടീമിലുണ്ട്‌.

ഡൽഹിയിൽ ജനിച്ചുവളർന്ന തോമസ്‌ ഗോകുലം കേരളയുടെ അക്കാദമിയിലൂടെയാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌. ഇന്ത്യയുടെ അണ്ടർ 15, 16, 17 ടീമുകൾക്കായെല്ലാം കുപ്പായമിട്ടു. കേരള ബ്ലാസ്‌റ്റേഴ്‌സിൽനിന്ന്‌ ഈ സീസണിൽ ചർച്ചിൽ ബ്രദേഴ്‌സിനായി വായ്‌പാടിസ്ഥാനത്തിൽ കളിക്കുകയാണ്‌. ഏഷ്യൻ അണ്ടർ 20 യോഗ്യതാമത്സരത്തിൽ ഇന്ന്‌ മംഗോളിയയുമായാണ്‌ ഇന്ത്യയുടെ ആദ്യ കളി. 27ന്‌ ഇറാനെയും 29ന്‌ ലാവോസിനെയും നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top